“യാംഗ്ഷാന്‍ ഡീപ് വാട്ടര്‍ പോര്‍ട്ട്, ലോകാത്ഭുതത്തിന്റെ മറ്റൊരു ചൈനീസ് മുഖം”
എന്ന ഒരു ഹെഡ്ഡിംഗ് തയ്യാറാക്കിയാണ് ഗ്ലോബല്‍ മര്‍ച്ചന്‍ഡൈസ് സുവനീറിനു വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കാനിരുന്നത്!
“ലോകസഞ്ചാരം തുടങ്ങി, രണ്ട് പതിറ്റാണ്ടിനടയില്‍ ഇതു വരെ തോന്നാത്ത ഒരു ഭയം ഡീപ് വാട്ടര്‍ പോര്‍ട്ടിന്റെ കണ്ടൈനര്‍ ടെര്‍മിനലില്‍ നിന്ന് തിരിച്ച് പോരുമ്പോള്‍ മുതല്‍ എന്നെ വേട്ടയാടിത്തുടങ്ങിയിരുന്നു!
'ഡോംഗ് വൈനി'ന്റെ മാന്ത്രിക ലഹരിക്കോ, ഹൂ വോയുടെ ഗോതമ്പു പാടത്തിനോ പകര്‍ന്നു തരാന്‍ കഴിയുന്ന സുഖസഞ്ചാരത്തില്‍നിന്നും ഭയപ്പാടുകളുടെ വിയര്‍പ്പുതുള്ളികള്‍ ചവര്‍പ്പുനിറഞ്ഞ അതൃപ്തിയായി ഉള്ളില്‍ ഉറഞ്ഞുകൂടുന്നു...
സമുദ്രത്തില്‍ നിന്നും ഒരുപാടകലെയുള്ള യാംഗ്ഷാര്‍ കണ്ടൈനര്‍ ടെര്‍മിനല്‍ സന്ദര്‍ശിയ്ക്കുക എന്നത് ആ പ്രൊജക്റ്റ് കേട്ടന്നുമുതലുള്ള ആഗ്രഹമാണ്!
ഹൂ വോയുടെ മാന്ത്രികവിരലുകളില്‍ ഒഴുകിനീങ്ങി ഡോഗ് വൈനിന്റെ ദൈവികലഹരിയില്‍ മുഴുകി സമുദ്രത്തിലൂടെയുള്ള ബ്രിഡ്ജില്‍ ലാന്‍ഡ് റോവറിലിരുന്നുള്ള യാത്ര, ആദ്യപകുതിയില്‍ സ്വര്‍ഗ്ഗീയമായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല!
അല്ലെങ്കിലും വിരലോട്ടത്തിന്റെ സ്കിന്‍ ട്രാക്കുകളില്‍ ചൈനീസ് സുന്ദരിമാരുടെ മാന്ത്രികവിരലുകള്‍ സുന്ദരവും അമൂര്‍ത്തവുമായ പുതുവഴികള്‍ വെട്ടിത്തരുന്ന അനിര്‍വ്വചനീയതയെ ഏത് വാക്കുകളിലാണ് വിവര്‍ത്തനം ചെയ്യാന്‍ കഴിയുക!
ഹൂ വോയുടെ ഗോതമ്പുവയല്‍ എന്നെ ഉള്‍ക്കൊള്ളാനാകാതെ കൂര്‍ത്തും മൂര്‍ച്ചിച്ചും മുരളുമ്പോള്‍, തൊട്ടരികെ കണ്ടൈനറുകളിലേയ്ക്ക് ലോഡ് ചെയ്യുന്ന ഇ-വേസ്റ്റുകളുടെ ആയിരത്തിലധികം വരുന്ന കണ്ടൈനറുകളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന അതി ഭീകരമായ ഒരദൃശ്യതരംഗം അതിലോലമായ എന്റെ യാത്രാചോദനകളിലേയ്ക്ക് കനത്ത വിള്ളലുകളാണ് വീഴ്ത്തിക്കളഞ്ഞത്!
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ലൈംഗികത്തൊഴിലാളികളെ കയറ്റി വിടുന്ന രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കയാണ് ചൈന എന്നത് വലിയ കാര്യമായെനിക്ക് തോന്നിയിരുന്നില്ല.
ലഭ്യമായ ജനസംഖ്യാനുപാതമനുസരിച്ച് സാധാരണയില്‍ കവിഞ്ഞ അളവില്‍ കൂടുതലൊന്നും ചൈന, ആഗോള മാംസവ്യാപാരമാര്‍ക്കറ്റിന് സംഭാവന ചെയ്യുന്നില്ല, എന്നാണെന്റെ പക്ഷം.....
ഹൂ വോയുടെ വിരലുകളെപ്പോലെ മാന്ത്രികമായി സംവദിക്കാന്‍ കഴിയുമെങ്കില്‍ ലോകത്തെല്ലായിടത്തും ചൈനീസ് ആധിപത്യമുള്ള വിരല്‍ മാന്ത്രികസംഘം രൂപമെടുക്കാന്‍ അധിക കാലതാമസം വേണ്ടിവരില്ല എന്നത് അനുഭവം വിളിച്ചുപറയുന്നുണ്ട്!
ഇതതല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന കളിപ്പാട്ടങ്ങളിലും കരകൗശലവസ്തുക്കളുടെയുള്ളിലും ചെറിയ അളവില്‍ തിരുകിക്കയറ്റുന്ന ഇത്തരം മാലിന്യസഞ്ചികള്‍ എത്ര മാരകമായ വിപത്താണ് പുതുതലമുറയ്ക്ക് നല്കുക, എന്ന ദു:സ്വപ്നത്തിലെ ഒഴിവുസമയങ്ങളിലേയ്ക്ക് ഓലപ്പന്തും പീപ്പിയും മൊച്ചിങ്ങാപമ്പരവും കുട്ടിക്കാലത്തിലേയ്ക്ക് തിരിച്ചുകയറുന്നുണ്ട്.
റഫ് ഡ്രാഫ്റ്റ് ചെയ്ത ലേഖനം നോട്ട് പാഡില്‍ സേവ് ചെയ്തു വച്ച് ഇന്‍ഡസ്ട്രിയല്‍ വില്ലേജിലെ ത്രീസ്റ്റാര്‍ സ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങി. ഹൂ വാങിനെ കാണുന്നില്ല, തിരിച്ചു പോകേണ്ടത് നളെയാണ്, ഒരാഴ്ചത്തെ സഹവാസത്തിനിടയില്‍ വാംഗ് എങ്ങോട്ടാണ് പോയത്! ഒരു പക്ഷേ എന്റെ കൂടെ ദുബായിലേക്ക് ചേക്കേറുവാനുള്ള അവസാന ചിറകൊതുക്കലിനായി അവളുടെ മാത്രമായ സ്വകാര്യതയിലേയ്ക്ക് ഊളിയിട്ടുകാണും
അര്‍ബന്‍ സ്മാള്‍ സ്കേല്‍ ഇന്‍ഡസ്ട്രിയല്‍ വില്ലേജും പരിസരവും കാട്ടിത്തരാം എന്നു വാംഗ് വാക്കു പറഞ്ഞിട്ടുണ്ട്..
വ്യവസായ മേഖലയിലെ ഇടവഴികളിലൂടെ വെറുതേ നടക്കുമ്പോള്‍ കാണുന്നത് കാഴ്ചയുടെ വ്യത്യസ്ഥകളാണ്!
ഉള്‍ഗ്രാമങ്ങളില്‍ നിന്ന് നാഗരികതയുടെ നിറപ്പകിട്ടില്‍ മയങ്ങി കുടിയേറുന്ന തൊഴിലാളിസമൂഹങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതരീതിയും അതി കാര്‍ക്കശ്യമാര്‍ന്ന മുതലാളിത്തസംസ്കാരവും ആധുനികചീനയുടെ അടിമത്ത തൊഴിലാളി വ്യവസ്ഥകള്‍ എന്ന പേരില്‍ മറ്റൊരു ലേഖനത്തിന് സ്കോപ്പുണ്ടെന്ന് കരുതിയാണ് ഒന്നു കറങ്ങി അല്പം ചിത്രങ്ങളെടുക്കാന്‍ തീരുമാനിച്ചത്!
പരുപരുത്ത ജീന്‍സ് നിക്കറും മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് മുടി പറ്റെ വെട്ടിയ ആയിരക്കണക്കിനു സ്ത്രീകള്‍ ഓരോ കമ്പനികളിലും ജോലി ചെയ്യുന്നു! അതില്‍ ഗര്‍ഭിണികളും പ്രായം ചെന്നവരും പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങള്‍ വരെയുമുണ്ട്! പക്ഷേ എല്ലാവരുടെയും ശരീരഭാഷയിലെ ദ്രുതചലനം, പ്രസരിപ്പാര്‍ന്ന കണ്ണുകള്‍ ഒട്ടും മുഷിയാത്ത മുഖഭാവം ഇതെല്ലാം കാണുമ്പോള്‍ ഏതോ യന്ത്രനിര്‍മ്മിതമായ മനുഷ്യരൂപങ്ങളാണെന്ന തോന്നലിലൂടെയും അതിന്റെ കര്‍മ്മനിരതയിലൂടെയുമാണ് ചൈന എന്ന രാജ്യം ലോകശക്തിയായി വളരുന്നത് എന്ന് ഒറ്റ നോട്ടത്തിലൂടെ പറയാനാവും.
ചൂഴ്ന്ന് നോട്ടത്തിന്റെ പിന്നാമ്പുറങ്ങളിലെയ്ക്ക് സമയംകളയുമ്പോള്‍ അവിടെ ചുവന്ന കണ്ണുകളുള്ള ഫോര്‍മാന്‍മാരും അതീവകര്‍ക്കശ സ്വഭാവക്കാരായ മുതലാളിമാരും അതിലും ഭീകരരൂപികളായ നിയമവ്യവസ്ഥിതികളും നമ്മെ നോക്കി കൊഞ്ഞനംകുത്തുന്നതു കാണാന്‍ കഴിഞ്ഞേക്കും! പക്ഷേ നിലനില്പ് എന്ന കഥയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങളുമില്ല. കഥാതന്തുവിലൂടെയുള്ള ഒഴുക്കുമാത്രം, അതേ പടുള്ളൂ.
പഴയ പാവക്കുട്ടികള്‍ക്ക് എങ്ങിനെ ഈ മുഖം വരുന്നെന്ന് കുട്ടിക്കാലത്ത് ഒരു പാടു തല പുകച്ചിട്ടുണ്ട്!
ഞാന്‍ കണ്ടിട്ടുള്ള കുട്ടികളുടെ മുഖമല്ല ഒരു പാവയ്ക്കും, എങ്ങിനെ ഈ കുറുംകണ്ണുകളും കോലന്‍മുടിയും പപ്പടമുഖവുമുള്ള കുഞ്ഞുങ്ങളുടെ മുഖം ഇവയ്ക്കു ലഭിയ്ക്കുന്നു എന്ന ചോദ്യത്തിനുത്തരം ഹൂ വോയുടെ നാട് വെളിപ്പെടുത്തിത്തരുന്നുണ്ടിപ്പോള്‍.
അക്കാലം മുതലേ പാവകളും മറ്റു കളിപ്പാട്ടങ്ങളുമായി ഇന്ത്യന്‍വിപണി പിടിച്ചടക്കിയ ലീ വാങ്ങിനെപ്പോലുള്ളവരുടെ വിപണനബുദ്ധി എന്റെ ചിരട്ടപ്പമ്പരത്തെയും ഓലപ്പന്തിനെയും വട്ടംകറക്കി പൊട്ടക്കിണറ്റിലേയ്ക്ക് ഉരുട്ടിയിട്ടുകൊണ്ടിരുന്നു...!
കൊയ്തൊഴിഞ്ഞ വയല്‍ചതുരങ്ങളിലെ ആര്‍പ്പുവിളികളില്‍ ഒരു തലമുറ പച്ചപ്പോടെ ഇപ്പോഴും വളരുന്നുണ്ടെന്ന് കേരളത്തിനു പുറത്തുള്ള കാര്‍ഷികഗ്രാമവാസികളായ കൊളീഗ്സ് പറഞ്ഞാണറിഞ്ഞത്. നാഗരികമായ മാന്ത്രികസൌകര്യങ്ങളും. ലീ വാങ്ങിന്റെ കളിപ്പാട്ടങ്ങളുമില്ലാത്ത പച്ചയായ ഗ്രാമഗര്‍ഭത്തില്‍നിന്ന് അവള്‍ ഒരറ്റം പിടിച്ച നൂല്‍ബന്ധത്തിലൂടെ പട്ടം പറത്തിയും കാല്പന്തു കളിച്ചും അനന്തമായ മറുലോകവുമായി നൂല്‍ മര്‍മ്മരങ്ങളിലൂടെ സംവദിക്കുന്നു…
ഷാംഘായിലെയും റംഗൂണിലെയും സിലോണിലുമൊക്കെയുള്ള സീ പോര്‍ട്ടുകളുടെയും എയര്‍പോര്‍ട്ടുകളുടെയും ആകാശങ്ങളിലേക്ക് കുഞ്ഞുവൈമാനികര്‍ കടലാസുവിമാനങ്ങളിലൂടെ സഞ്ചാരികളാകുന്നു…!“
തങ്ങള്‍ക്ക് ശേഷമുള്ള തലമുറയുടെ കുട്ടിക്കാലത്തെ അരസികമായ ജീവിതരീതിയെക്കുറിച്ച് ഒരു പക്ഷേ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാരണവര്‍ വ്യാകുലരായിരുന്നിരിക്കണം...
ഞാനും എന്റെ കുട്ടികളുടെ ഹരിതാഭമല്ലാത്ത കളിക്കാലത്തെകുറിച്ച് തലപുകയ്ക്കുന്നു.
പക്ഷേ ഓരോരുത്തരും തങ്ങളുടെ തലമുറയിലെ ഏറ്റവും നല്ല കാലത്തിലൂടെ ബാല്യം ചെലവഴിക്കുന്നുവെന്ന് അവരുടെ മദ്ധ്യാഹ്നങ്ങളിള്‍ അവര്‍ തിരിച്ചറിയുന്നുണ്ടാവണം...
മറ്റൊരു ലേഖനത്തിനുള്ള സ്കൂപ്പു കൂടി ഉള്ളിലേയ്ക്ക് തിരുകി അപ്പാര്‍ട്ട്മെന്റിലേയ്ക്ക് തിരിച്ചു കയറി. ചൈനായാത്ര തരപ്പെടുത്തിത്തന്ന റീജ്യണല്‍ മാനേജര്‍ ലീ വാങ്ങിന് സ്തുതി!
പവലിയനുകള്‍ ഏത് രാഷ്ട്രത്തിന്റെ പേരിലായിരുന്നാലും അളന്ന് വാങ്ങാന്‍ പണം കൈയ്യിലുണ്ടെങ്കില്‍ ഏത് മണ്ണിലും നമുക്ക് സ്റ്റാള്‍ പണിയാം! അവിടെ, വ്യവസായികമാലിന്യം കളര്‍ചേര്‍ത്ത് വെടിപ്പാക്കിയ ഷോകേസ് ഐറ്റംസ് മുതല്‍ വിലപിടിപ്പാര്‍ന്ന പ്രതിഭകളുടെ തഴമ്പിച്ച കൈമുദ്ര പതിഞ്ഞ കരകൗശലവസ്തുക്കളും, അമൂല്യമായ മലഞ്ചരക്കുകളും വില്ക്കാം, വാങ്ങിക്കപ്പെടുന്നവരുടെ ആവശ്യകതകളേക്കാള്‍ വിശാലമായി വിരിയിച്ചെടുക്കുന്നത് വില്ക്കപ്പെടുന്നവന്റെ ഭൂമിശാസ്ത്രപരമായ കാര്‍ഷിക കൗശലങ്ങളാണ്!!
ഗ്ളോബല്‍ വില്ലേജിലെ സ്റ്റാള്‍ മാനുവലില്‍ ഒന്ന് കണ്ണോടിച്ച് ലീ വാങ്ങ് ചുണ്ടു കോട്ടി ഒന്നു മുരണ്ടു!
ഷാംഗായിലെ തകിടുപുരകളില്‍ ലോഹം തിളയ്ക്കുന്ന ലാഘവത്തോടെ ഒന്ന് ഞെളിഞ്ഞുപിരിഞ്ഞു!
"ഞാനിവിടുത്തെ കാര്യങ്ങള്‍ ശരിയാക്കാം, നീ വേണം ചൈനയില്‍ പോകാന്‍! നിനക്കിവിടെ കിട്ടുന്നതിനെക്കാള്‍ പരിഗണന എനിക്കും, എനിക്കവിടെ കിട്ടുന്നതിനെക്കാള്‍ കസ്റ്റമര്‍ കെയര്‍ നിനക്കും കിട്ടും..!
കടല്‍ കടന്നെത്തുന്ന ആവശ്യക്കാരെ ചെറുകിട കച്ചവടക്കാര്‍ കത്തി വെയ്ക്കുമെങ്കിലും വന്‍കിടക്കാര്‍ ആവശ്യത്തിലധികം പരിഗനണനയും ഇളവുകളും ചെയ്തു തരികയും ചെയ്യും. സോ അപ്രോച്ച് റ്റു ദി കിംഗ് സൈസ് മെര്‍ച്ചന്‍ഡേഴ്സ്! ഹൂ വോ വില്‍ ഹെല്പ് യു ദേര്‍."
കച്ചവടത്തെക്കുറിച്ച് ഞാന്‍ ചിന്തിയ്ക്കുന്നതില്‍ നിന്നും കടകവിരുദ്ധമായാണ് വാംഗ് ചിന്തിക്കുന്നത്!
ഞാന്‍ കരുതിയത്, ഇന്ത്യക്കാരനും അറബി ഭാഷയും ഉറുദുവും ഇംഗ്ളീഷും നന്നായി സംസാരിക്കാന്‍ കഴിയുകയും ചൈന അത്രമേല്‍ വശമില്ലാത്തവനുമായ എന്നെ ദുബായ് കോര്‍ഡിനേഷന്‍ ജോലികള്‍ ഏല്പിച്ച്, ഇംഗ്ലീഷും ഹിന്ദിയും അറബിയും ലവലേശമറിയാത്ത, ചൈന മാത്രം സംസാരിക്കുന്ന വാംഗ് ചൈനയിലേയ്ക്ക് പോയി ഇവിടേയ്ക്ക് ആവശ്യമായ ഉല്പന്നങ്ങളുടെ ഷിപ്മെന്റ് അടക്കമുള്ള ജോലികള്‍ ശരിയാക്കും എന്നായിരുന്നു. ഇപ്പോഴിതാ ഇതെല്ലാം കീഴ്മേല്‍ മറിയുന്നു!
എങ്ങനെ, ഒരു പരിചയവുമില്ലാത്ത ഒരു നഗരത്തിലേയ്ക്ക്? …….
കണ്ണില്‍ കാണുന്നതെന്തും വ്യാജമായി ഉല്പാദിപ്പിക്കുന്ന അതിവിളവുള്ളവരുടെയിടയിലേയ്ക്ക് ………..
നാഗരികരും പ്രാകൃതരും ഒരേ അളവില്‍ ഊടുപാവു തീര്‍ക്കുന്ന വന്‌നഗരത്തിലേയ്ക്ക് ........
ശരീരത്തിലുടനീളം നെയ് ചേര്‍ത്ത് പൊരിച്ചെടുത്ത പാമ്പിന്‍ കഷ്ണങ്ങളുടെ മൊരിമൊരിപ്പ്! എങ്കിലും പുതിയൊരു നാടു കാണാനുള്ള ആവേശത്തിന്റെ തരിതരുപ്പ്!
"ഒരു രാജ്യത്തെ മനസ്സിലാക്കാന്‍ അവിടം വരെ പോകണമെന്നില്ല! അവിടുത്തെ വ്യത്യസ്ഥമേഖലകളില്‍ നിന്നു വരുന്ന ആള്‍ക്കൂട്ടങ്ങളെ കണ്ടാല്‍ മതി!
അവരുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്താല്‍ ആ നാട്ടില്‍ നിന്നുള്ളവരുടെ ഏകദേശം സംസ്കാരം നമുക്ക് മനസ്സിലാക്കാം.."
സ്പോണ്‍സര്‍ ബിന്‍ സൊലൈമാന്റെ ഉട്ടോപ്യന്‍ ചിന്തയോട് ഞാനെപ്പോഴും തര്‍ക്കിക്കാറുണ്ട്!
"കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും ആദ്യപര്‍വ്വങ്ങളില്‍ ഓരോ മനുഷ്യരുടെയും സ്വാഭാവികചലനങ്ങളില്‍ വരെ തികച്ചും വ്യത്യസ്ഥമായി അബോധതലത്തില്‍ തന്നെ മാറ്റങ്ങള്‍ രൂപപ്പെടും.
അവരറിയാതെ തന്നെ ആ ദേശത്തിന്റെയും പ്രകൃതിയുടെയും കാറ്റിന്റെയും നിയമത്തിന്റെയും വ്യവസ്ഥകള്‍ക്കനുകൂലമായി പുനരാഖ്യാനം ചെയ്യപ്പെടും അറിയാതെ തന്നെ ഓരോചലനങ്ങളില്‍ പോലും ഓരോരുത്തരും കുടിയേറ്റത്തിന്റെ ദേശക്കാരനായി സ്വയം വ്യാഖ്യാനിക്കും!"
എന്റെ പ്രവാസത്തിന്റെ നിര്‍വ്വചനങ്ങളെ സുലൈമാന്‍ ഒരിക്കലും അംഗീകരിക്കാത്തത് കുടിയേറ്റ രൂപിയായ് അദ്ദേഹത്തിന് നാട് വിടേണ്ടി വന്നില്ല എന്നതിനാലാണ്!
വിനോദസഞ്ചാരി എപ്പോഴും തന്റെ നാടിനെ സ്വയം പ്രതിനിധീകരിക്കുമ്പോള്‍, കുടിയേറ്റ പ്രവാസി എപ്പോഴും എത്തപ്പെട്ട ദേശത്തിന്റെ പ്രതിനിധീകരണത്തിനായ് സമരസപ്പെടുന്നതിന്റെ കൃത്രിമത്വം മനസ്സിലാക്കാന്‍ ഒരുപാട് ലോകപരിചയത്തിന്റെ ആവശ്യമൊന്നുമില്ല.
ചെന്നിട്ട് ഒരുപാടു് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്! ഗ്ലോബല്‍ വില്ലേജ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും.... ലോകോത്തരമായ ഉല്പന്നങ്ങള്‍ക്കായ് അതാതു നാടുകളിലേയ്ക്ക് ഇനിയും പോകേണ്ടതുണ്ട്... അവിടങ്ങളെക്കുറിച്ച് ഇനിയുമെഴുതാനുമുണ്ട്!
വിമാനമിപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു..
പന്ത്രണ്ടോളം കണ്ടൈനര്‍ വ്യവസായികമാലിന്യങ്ങള്‍ കുത്തിനിറച്ച കളിപ്പാട്ടങ്ങളുടെ ചൈനീസ്ഉല്പന്നങ്ങളുടെയും ഇറക്കുമതിക്കരാറില്‍ ഒപ്പുവെച്ച രേഖകള്‍ എന്റെ കയ്യില്‍ ഭദ്രമാണ്!
ഹൂ വോയുടേ വിരലുകളും ഭദ്രം!
............................................
പോസ്റ്റൊന്നുമില്ലാതെ ബ്ളോഗ് പൊടിപിടിക്കുന്നു
തർജ്ജനിയിൽ പ്രസിദ്ധീകരിച്ച ഒരു കഥ...
പതിറ്റാണ്ടിനിപ്പുറം പേര്‍ഷ്യന്‍ പ്രവാസത്തിന്റെ അനുഭവക്കുറിപ്പുകളിലൂടെ...
Friday, April 22, 2011
Wednesday, February 9, 2011
ഫുജൈറ എന്ന മലനാട്..
കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്ന അതി വിശാലമായ മരുഭൂമികള്‍!!
മരുഭൂമിയിലെ അവ്യക്തമായ വഴികളിലൂടെ തുകല്‍ഭാണ്ഡത്തില്‍ കുടിവെള്ളവും ഉണക്കിയ ഈന്തപ്പഴവും, പനയോല മെനഞ്ഞെടുത്ത തഴപ്പായയും കെട്ടിവച്ച് എരിയുന്ന വിളക്കുമായി മണല്‍ യാത്രചെയ്യുന്ന സാര്‍ത്ഥവാഹകര്‍!
ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേയ്ക്ക് ദിക്കറിയാതെ പലായനം ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ ശാന്തമായ, മീന്‍പൊലിപ്പുള്ളതും ഫലസമൃദ്ധിയാര്‍ന്ന മണല്‍ത്തടങ്ങളില്‍ വാസമുറപ്പിക്കും. കാലിക്കൂട്ടങ്ങളും മീന്‍പിടുത്തവും ഈന്തപ്പനയുമൊക്കെയായി അവിടെ ഒരു ചെറു ഗ്രാമം തിടം വയ്ക്കും...
പേര്‍ഷ്യന്‍ മരുഭൂമിയിലെ ആദിമ ഗോത്രവര്‍ഗ്ഗക്കാരുടെ പലായനത്തിന്റെയും കുടിവെയ്പ്പിന്റെയും കഥകള്‍, പഴയ ഇറാനിയന്‍ മുത്തച്ചന്മാര്‍ കാല്പനികതയുടെയും പൗരാണിക വന്യതയുടെയും നിറം പകര്‍ത്തി പറഞ്ഞു തരാറുണ്ടായിരുന്നു ആദ്യകാല പ്രവാസത്തിന്റെ വിരസയാമങ്ങളില്‍...
എമിറേറ്റ്‌സില്‍ എത്തിയ ആദ്യകാലത്തും എന്റെ മനസ്സിലെ ഗള്‍ഫ് ചിത്രം കണ്ണെത്താ ദൂരം ചിതറിക്കിടക്കുന്ന മരുഭൂമികളും ആകാശം മുട്ടെ ഉയരത്തില്‍ നില്‍കുന്ന വിചിത്രരൂപങ്ങളായ കെട്ടിടങ്ങളുമൊക്കെത്തന്നെയായിരുന്നു...
ഏതൊരു സഞ്ചാരിയെയും പ്രകൃതിസ്‌നേഹിയെയും അനാകര്‍ഷിക്കുന്ന തികച്ചും അരസികമായ ഒരു ഭൂപ്രകൃതിയാണ് അജ്മാനിന്റെയും ഷാര്‍ജയുടെ നഗര ഭാഗങ്ങളുടെയും ദുബായിയുടെതുമെല്ലാം..! യു.എ.ഇ.യിലെ ഏഴ് എമിറേറ്റ്‌സുകളുടെയും സ്ഥിതി ഇതു തന്നെയാകുമെന്ന നിരാശയോടെ എത്രയും പെട്ടെന്ന് ഈ നാടിനോട് വിട പറയാനുള്ള ഉല്‍ക്കടമായ ആവേശം ഉള്ളില്‍ പതഞ്ഞുകൊണ്ടിരുന്നു...
ആയിടെയാണ് സ്വന്തമായൊരു കാര്‍ വാങ്ങിയതും ഒഴിവു സമയങ്ങളില്‍
അതില്‍ എമിറേറ്റ്‌സ് മുഴുവനും ചുറ്റിക്കറങ്ങാനും തുടങ്ങിയത്!!
താരതമ്യേന തിരക്കുകുറവായ റോഡാണ് അജ്മാന്‍ മുതല്‍ ഫുജൈറ വരെയുള്ള റോഡ്! മാത്രവുമല്ല, ആ യാത്ര വളരെ മനോഹരമായ ഒരു അനുഭവം ആയിരിക്കുമെന്നും, മലയടിവാരത്തുകൂടെയുള്ള റോഡുകളും കൊച്ചു വെള്ളച്ചാട്ടങ്ങളും കടലും മലയും പരസ്പരം പുണര്‍ന്ന് കിടക്കുന്ന അതി മനോഹരമായ ദൃശ്യങ്ങളും ആ യാത്രയില്‍ കാണാന്‍ കഴിയുമെന്നും സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിരുന്നു.
ഗള്‍ഫ് എന്ന മരുപ്രദേശത്തെ ഉള്ളില്‍ ഉറയിച്ചെടുത്ത ഒരു സാധാരണ പ്രവാസിയ്ക്ക് ഗ്രഹിക്കാവുന്നതിലപ്പുറം സുന്ദരവും മനോഹരവുമായിരുന്നു ഫുജൈറ എന്ന മലനാട്! ഒമാന്‍ ഗള്‍ഫ് തീരത്തിനോട് ഏറ്റവും സമാന്തരമായി ചേര്‍ന്നുകിടക്കുന്നതും ഏതാണ്ട് പൂര്‍ണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും സമൃദ്ധമാര്‍ന്ന് അതിസുന്ദരമായി കിടക്കുന്ന ഈ എമിറേറ്റ്‌സ്! യു.എ.യി.ലെ ഏറ്റവും സുന്ദരതീരമെന്ന് നിസ്സംശയം പറയാം.. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സുന്ദരഖണ്ഢം ഒരു പക്ഷേ അറേവ്യന്‍ ഗള്‍ഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണെന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ല!!
കേരളമെന്ന മലനാട്ടിലെത്തിയ ഒരു ആവേശം തൊലിക്കുള്ളിലേക്ക് തണുത്ത കാറ്റിന്റെ രൂപത്തില്‍ ഇരച്ചു കയറി, കുന്നിന്‍ മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍ എന്റെ നാട്ടിലെ ഊരകം മലയുടെ കണ്ണീര്‍ച്ചാലുകളെ ഓര്‍മ്മിച്ചു, അതി വിശാലമായ മലമ്പാതയിലൂടെ നൂറു കിലോമീറ്ററിനു മുകളില്‍കാറോടിച്ചു പോകുന്നതിന്റെ ഒരു ത്രില്‍ മറ്റൊരു സാഹസികതയ്ക്കും പകരം വെയ്ക്കാന്‍ കഴിയില്ല!! മടക്കുകളും തിരിവുകളുമുള്ള റോഡിലെ വമ്പന്‍ വളവുകള്‍ തിരിഞ്ഞിറങ്ങുന്നത് നീലക്കടല്‍ മലയിടുക്കുകളെ ഉമ്മവച്ചു കിടക്കുന്ന പ്രണയാതുരമായ മായികക്കാഴ്ച്ചയിലേയ്ക്കാണ്!
കടലില്‍ നിന്ന് ദീപസ്തംഭം പോലെ ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകള്‍ മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞെന്ന് വരില്ല!!
തിരയുടെ രൗദ്രഭാവമില്ലാതെ ശാന്തമായിക്കിടക്കുന്ന കോര്‍ഫക്കാന്‍ തുടങ്ങിയ കടല്‍ത്തീരങ്ങളില്‍ കടലിനുള്ളിലേയ്ക്ക് എത്ര ദൂരം വരെ പോയാലും പേടിക്കാതെ തിരിച്ചുവരാം...അറേബ്യയുടെ വിവിധഭാഗങ്ങളില്‍ ആ സൗഭാഗയ്മ് നുകരാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു....
ഫുജൈറയിലെ മറ്റൊരു പ്രത്യേകത, അവിടുത്തെ കൃഷിത്തോട്ടങ്ങളാണ്,തേനീച്ച വളര്‍ത്തല്‍ മുതല്‍ മാവ്, നാരങ്ങ, വാഴ എന്ന് വേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിചെയ്യുന്ന ഒരു വിധം ഉല്പ്പന്നങ്ങളെല്ലാം ചെറിയതോതിലെങ്കിലും ഇവിടെയും കൃഷി ചെയ്യുന്നു, പാഴ്മണ്ണില്‍ പോലും സമൃദ്ധമായി വളരുന്ന മുരിങ്ങായ്ക്ക വെറുതേ വണ്ടി നിര്‍ത്തി ആവശ്യാനുസരണം പൊട്ടിച്ചെടുക്കാം, ആര്‍ക്കും ആവശ്യമില്ലാതെ പാഴായി ഉണങ്ങിക്കിടക്കുന്ന മുരിങ്ങാക്ക കണ്ടു മനസ്സൊന്നു പിടഞ്ഞു, ഇവിടെ ദുബായി ഒരു കിലോയ്ക്ക് ചില സമയങ്ങളില്‍ കിലോയ്ക്ക് പത്ത് രൂപ വരെ വിലവരുന്ന അത് പത്തോ ഇരുപതോ കിലോ സമയമുണ്ടെങ്കില്‍ പൊട്ടിച്ചെടുക്കാം..
നല്ലവരായ തോട്ടം മുതലാളികളായ അറബികള്‍ തോട്ടത്തിലെത്തുന്ന എല്ലാര്‍ക്കും ആദിത്യമര്യാദയോടെ എന്തുവേണേലും ഭക്ഷിക്കാന്‍ കൊടുക്കുന്നു..
നിറയെ മധുരമാങ്ങ കൈയ്യുത്തുന്ന ദൂരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു തോട്ടത്തിലേയ്ക്ക് പ്രവേശിച്ച എന്നെ വളരെ സന്തോഷത്തോടെ അവിടുത്തെ തോട്ടക്കാരന്‍ സ്വീകരിക്കുകയും വയറു നിറയെ കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു....വെറുതേ ഒന്ന് കാണാനും അല്പ്പം ഫോട്ടോ എടുക്കാനും ദുബായില്‍ നിന്ന് വന്നതാണെന്ന് അറിയിച്ച എന്നെ അറബി സ്‌നേഹപൂര്‍വ്വം തന്റെ ഫാം ഹൗസ് മുഴുവന്‍ കണിച്ചു തരികയും അത്യപൂര്‍വ്വമായ ഈന്തപ്പഴവും തേനും തന്ന് സ്ല്ക്കരിക്കുകയും ചെയ്തു, മാന്‍ മുയല്‍, വിവിധയിനം കോഴികള്‍, താറാവുകള്‍ എന്ന് വേണ്ട അവിടുത്തെ തോട്ടങ്ങളില്‍ വിളയാത്ത വിഭവങ്ങള്‍ ഒന്നും ഇല്ലായിരുന്നു...
ചിലയിടങ്ങളില്‍ പീലി വിരിച്ചാടുന്ന മയില്‍ക്കൂട്ടങ്ങലെ കണ്ട് അല്‍ഭുതപരവശനായ എന്നോട് വേണമെങ്കില്‍ ഒന്നിനെ കൊണ്ടുപൊയ്‌ക്കൊള്ളൂ എന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരു ഔപചാരിക വാഗ്ദാനവും നടത്തി ആ നല്ല മനുഷ്യന്‍....
ഫുജൈറയുടെ മായിക സൗന്ദര്യം കുറച്ച് അക്ഷരങ്ങളില്‍ വിവരിക്കുക എന്നത് അസാധ്യമാണെന്നിരിക്കെ ഈ സാഹസത്തിന് മുതിര്‍ന്ന എന്നോട് എല്ലാ ഫുജൈറ വാസികളും ക്ഷമിക്കും എന്ന് വിശ്വസിയ്ക്കുന്നു...
published article@
http://www.gulfmalayaly.com/pravasam/01-02-11/pravasam_memmory.html
Friday, February 4, 2011
തുഞ്ചൻ മീറ്റിനോടനുബന്ധിച്ച് ഒരു ബ്ളോഗ് സുവനീർ!
പ്രിയ ബൂലോകരേ
അങ്ങനെ തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിന് കൊടിയേറിയ കാര്യം
ഏവരും അറിഞ്ഞു കാണുമല്ലോ, തുഞ്ചന്റെ മണ്ണിൽ നമുക്ക് ഇതൊരു ആഘോഷപരമായ മീറ്റ് ആക്കി മാറ്റണം..
മീറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചർച്ചകളും കൊട്ടോട്ടിക്കാരന്റെയും നന്ദുവിന്റെയും തോന്ന്യാസിയുടെയും അർ കെ തിരൂരിന്റെയുമൊക്കെ നേതൃത്വത്തിൽ വിശദമായ ചർച്ചകളും അജണ്ടയുമൊക്കെ മീറ്റ് ബ്ളോഗിൽ നടക്കുന്നുണ്ട്..
മറ്റൊരു പ്രധാന കാര്യം ഇത്തവണത്തെ മീറ്റിനോടനുബന്ധിച്ച് ഒരു ബ്ലോഗ് സ്മരണികയും പുറത്തിറക്കാനുള്ള തീരുമാനം ചർച്ചയിലൂടെ രൂപപ്പെട്ടു വന്നിട്ടുണ്ട്... ശ്രീ എൻ.ബി സുരേഷിന്റെ നേതൃത്വത്തിൽ,
ഇപ്പോൾ പ്രവർത്തനിരതരായി ബ്ലൊഗ് രംഗത്തുള്ള ഏതാണ്ടെല്ലാ ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയും ബൂലോകത്തിന്റെ നാൾ വഴികൾ രേഖപ്പെടുത്തിയും പ്രിന്റഡ് മാഗസിനായിട്ടാണ് പുറത്തിറക്കാൻ പോകുന്നത് അതോടൊപ്പം തന്നെ ഇതിന്റെ ഒരു പി.ഡി.എഫ് വേർഷനും ഉദ്ദ്യേശിക്കുന്നു... ഇതേക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനും സുവനീറിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാനും എല്ലാ ബ്ളോഗർമാരെയും ബ്ളോഗ് മാഗസിൻ ഗ്രൂപ് ബ്ളോഗിലേയ്ക്ക് ക്ഷണിക്കുന്നു...
ഇതിന്റെ വിശദമായ ചർച്ചകൾക്ക് വേണ്ടി രൂപപ്പെടുത്തിയ
ഗൂഗിൾ ഗ്രൂപ്പിലും ജോയിൻ ചെയ്യുകയും വിശദമായ ചർച്ചയിലും എഡിറ്റർ ബോർഡ് രൂപീകരണത്തിലും ഓർഗനൈസിംഗ് കമ്മറ്റി രൂപീകരണത്തിലും പങ്കെടുക്കണമെന്ന് എല്ലാ ബ്ളോഗർമാരോടും അഭ്യർത്ഥിയ്ക്കുന്നു..
അങ്ങനെ തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിന് കൊടിയേറിയ കാര്യം
ഏവരും അറിഞ്ഞു കാണുമല്ലോ, തുഞ്ചന്റെ മണ്ണിൽ നമുക്ക് ഇതൊരു ആഘോഷപരമായ മീറ്റ് ആക്കി മാറ്റണം..
മീറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചർച്ചകളും കൊട്ടോട്ടിക്കാരന്റെയും നന്ദുവിന്റെയും തോന്ന്യാസിയുടെയും അർ കെ തിരൂരിന്റെയുമൊക്കെ നേതൃത്വത്തിൽ വിശദമായ ചർച്ചകളും അജണ്ടയുമൊക്കെ മീറ്റ് ബ്ളോഗിൽ നടക്കുന്നുണ്ട്..
മറ്റൊരു പ്രധാന കാര്യം ഇത്തവണത്തെ മീറ്റിനോടനുബന്ധിച്ച് ഒരു ബ്ലോഗ് സ്മരണികയും പുറത്തിറക്കാനുള്ള തീരുമാനം ചർച്ചയിലൂടെ രൂപപ്പെട്ടു വന്നിട്ടുണ്ട്... ശ്രീ എൻ.ബി സുരേഷിന്റെ നേതൃത്വത്തിൽ,
ഇപ്പോൾ പ്രവർത്തനിരതരായി ബ്ലൊഗ് രംഗത്തുള്ള ഏതാണ്ടെല്ലാ ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയും ബൂലോകത്തിന്റെ നാൾ വഴികൾ രേഖപ്പെടുത്തിയും പ്രിന്റഡ് മാഗസിനായിട്ടാണ് പുറത്തിറക്കാൻ പോകുന്നത് അതോടൊപ്പം തന്നെ ഇതിന്റെ ഒരു പി.ഡി.എഫ് വേർഷനും ഉദ്ദ്യേശിക്കുന്നു... ഇതേക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനും സുവനീറിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാനും എല്ലാ ബ്ളോഗർമാരെയും ബ്ളോഗ് മാഗസിൻ ഗ്രൂപ് ബ്ളോഗിലേയ്ക്ക് ക്ഷണിക്കുന്നു...
ഇതിന്റെ വിശദമായ ചർച്ചകൾക്ക് വേണ്ടി രൂപപ്പെടുത്തിയ
ഗൂഗിൾ ഗ്രൂപ്പിലും ജോയിൻ ചെയ്യുകയും വിശദമായ ചർച്ചയിലും എഡിറ്റർ ബോർഡ് രൂപീകരണത്തിലും ഓർഗനൈസിംഗ് കമ്മറ്റി രൂപീകരണത്തിലും പങ്കെടുക്കണമെന്ന് എല്ലാ ബ്ളോഗർമാരോടും അഭ്യർത്ഥിയ്ക്കുന്നു..
Saturday, January 15, 2011
ഘാനയിലെ കൊക്കോപ്പാടങ്ങൾ (കഥ)
"നിന്നിലൂടെ ഞാൻ എന്നിലെത്തുമ്പോൾ ഞാൻ നിന്നെയും നീ എന്നെയും അറിയുന്നു... നമ്മളെന്ന ബോധമുള്ള ഒരു ജനത ഈ ലോകത്ത് പിറവിയെടുക്കുന്നു! പിന്നെ ഞാനും നീയും ചേർന്ന് ഗോതമ്പ് വിളയിക്കുന്നു, കൊയ്യുന്നു, വീഞ്ഞും പലഹാരങ്ങളും നിർമ്മിക്കുന്നു...." സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിന്റെ പ്രൊഫൈലില്‍ എന്റെ സ്റ്റാറ്റസ് ഇങ്ങനെയാണ് ഞാന്‍ കുറിച്ചിട്ടത്!
"താങ്കളുടെ പ്രൊഫൈല്‍ കണ്ടു! എന്റെ നാട്ടിലെപ്പോലെ കാടും പടലും കടലും നിറഞ്ഞ ഹോംടൗണിന്റെ ചിത്രങ്ങളും കണ്ടു. മനോഹരം! ഞാൻ എലീന ഫ്രെഡറിക്, എനിക്ക് താങ്കളെ പരിചയപ്പെടാന്‍ താല്പ്പര്യമുണ്ട്, ഞാന്‍ ഇരുണ്ട ഭൂഖണ്ഢത്തിലെ ഘാന എന്ന രാജ്യത്തു നിന്നു വരുന്നു. അക്രയില്‍നിന്ന് കൊക്കോ ഉല്പ്പന്നങ്ങളുടെ കയറ്റുമതി വിപണി കണ്ടെത്തുവാനും മാര്‍ക്കറ്റിംഗ് സ്റ്റഡി നടത്തുവാനുമാണ് ഇവിടെയെത്തിയത്! ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കൂ... 055 9425010" ഇൻബോക്സിൽ അവളുടെ ആദ്യവിളി ഇങ്ങനെയാണെത്തിയത്!
സെക്സ് ടൂറിസത്തിന്റെ വിളനിലമായ ഇവിടെയെത്തിപ്പെടുന്ന മാംസവ്യാപാര റാക്കറ്റിന്റെ പുതിയ വിപണനതന്ത്രം എന്ന നിലയില്‍ പതിവുപോലെ ആ മെസ്സേജ്ജ് തള്ളിക്കളയാന്‍ തോന്നിയില്ല! റെസ്പോണ്ട് ചെയ്യേണ്ട; വഴിയേ കാണാം... രണ്ടു ദിവസങ്ങള്‍ക്കുശേഷം എന്റെ വാള്‍ സ്പേസില്‍ അവള്‍ ഇങ്ങനെ എഴുതി.
"ഞാന്‍ ഇരുണ്ട ഭൂഖണ്ഡത്തിന്റെ പ്രതിനിധി! വിശപ്പിന്റെ പ്രതീകം, വെറുപ്പിന്റെ പ്രതിഷ്ഠ! ഹ്യൂമണ്‍ അപ്പീല്‍ ഇന്റര്‍നാഷണലുമായി സഹകരിച്ച് സന്നദ്ധസേവനവും നടത്തുന്നു. എനിക്ക് താങ്കളുമായി അല്പ്പം സംസാരിക്കാനുണ്ട് മീറ്റ് മീ ഈഫ് യൂ കാന്‍" ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക എന്ന നിലയില്‍ മെനെഞ്ഞെടുത്ത ഒരു ആഫ്രിക്കന്‍ സ്ത്രീപര്‍വ്വത്തെ മനസ്സില്‍ വരച്ച്, കൊടുക്കാനുദ്ദേശിച്ച ഡൊണേഷൻ തുക പ്രത്യേകം മാറ്റി വെച്ച് 'അറ്റ്ലാന്‍ഡിസി' ലെ അക്വാറിയത്തിന്റെ പ്രവേശനവാതിലില്‍ അലസമായി ഞാന്‍ എലീനയെ കാത്തുനിന്നു...
അക്വാറിയത്തിന്റെ ചില്ലുഗുഹകളിലെ മല്‍സ്യങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവളുടെ തിളങ്ങുന്ന കണ്ണുകളില്‍ ഒരു ചീറ്റയുടെ തിളക്കവും മുയലിന്റെ പകപ്പും സമം ചേരുന്നു, ആഫ്രിക്കക്കാരിയെങ്കിലും കറുത്തതല്ല, തടിച്ച ദേഹമെങ്കിലും തുറിച്ചതല്ല, വടിവുകളുടെയും വിടവുകളുടെയും എഴുതപ്പെട്ട വഴികളിലൂടെ ഏത് രാജാവിനും തേരേറ്റാം...
പെണ്ണുടലുകളുടെ വംശീയ വ്യതിയാനങ്ങളുടെ പര്‍വ്വതാടിവാരങ്ങളെക്കുറിച്ച് ചിന്താകുലനായി ഞാന്‍ എലീനയോടൊപ്പം നടന്നു.. വൈപരീത്യമായ ഞങ്ങളുടെ അനാട്ടമിക് കോമ്പിനേഷനില്‍ തല്പ്പരരായ രണ്ട് ഭീമന്‍ സ്രാവുകള്‍ ഞങ്ങളെത്തന്നെ തുറിച്ചു നോക്കുന്നു.. ആഹരിക്കുന്നവര്‍ക്കാവണം ഇരകളുടെ ദേഹവ്യതിയാനങ്ങളെക്കുറിച്ചും ഭിന്നരുചികളെക്കുറിച്ചും വ്യാകുലതകളുണ്ടാകുക!
വന്‍കരകളുടെ വ്യതിയാനം ഇണകളില്‍ തിരയുന്നതില്‍ പ്രസക്തിയില്ലെന്ന് പക്ഷേ ഇവിടുത്തെ ഭൂഖണ്ഢാന്തര സമൂഹത്തിന് നന്നായറിയാം. അവരതിന് മിനക്കെടാറുമില്ല. വിലക്കുകളും നിയമങ്ങളുമില്ലാത്ത വൈവിധ്യ ദാമ്പത്യങ്ങള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ പോലും സുരക്ഷിത മാടങ്ങള്‍ കണ്ടെത്തുന്നു. സ്വയം ആള്‍മറ കെട്ടി തെളിനീരണിഞ്ഞു നില്‍ക്കുന്നു... അതിവിടുത്തെ പതിവ് കാഴ്ചയാണ്...
"നീ ഈ മീനുകളെ നോക്ക്, കറുപ്പും വെളുപ്പും ചുവപ്പും മഞ്ഞയും എല്ലാം ചുണ്ടുരുമ്മി, ചിറകുരുമ്മി ഒരേ താളത്തില്‍ ഒരേ പാത്രത്തില്‍ ഒരേ വെള്ളത്തില്‍...! ഫൈറ്റര്‍ മീനുകളെ മാറ്റിയിട്ടിരിക്കുന്നതു കണ്ടോ? സ്വന്തം നിഴലിനോടു പോലും പട വെട്ടുന്നവരാണവ! എനിക്കു പലപ്പോഴും കണ്ണാടിക്കൂട്ടിലെ ഒറ്റ ഫൈറ്റര്‍ ആകാനാണു മോഹം, പ്രതിബിംബത്തിനോടുള്ള യുദ്ധം വളരെ ആരോഗ്യകരവും ഉന്മത്തകരവുമാണ്"
"പക്ഷേ ഇപ്പോഴെനിക്ക് കലാപങ്ങളോടല്ല താല്പ്പര്യം. സൗഹൃദങ്ങളോടാണ്..അതു നല്‍കുന്ന ഊര്‍ജ്ജവും പരപ്പും നിര്‍വ്വചിക്കാവുന്നതിനു മപ്പുറത്താണ്..., പട്ടിണിയുടെയും മരണത്തിന്റെയും ഇടയില്‍ നിന്ന് ഞാനെന്റെ ലാപ്ടോപ്പ് തുറക്കുമ്പോള്‍ ഞാനും ഈ ലോകത്തിന്റെ ഭാഗമാണെന്ന വിശ്വാസം വരുന്നു.. ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങിലൂടെ കിട്ടുന്ന സാന്ത്വനം, ക്ഷണം സഹായം എല്ലാം എന്റെ നാട്ടിലെ ഈ പാവങ്ങള്‍ക്ക് വീതിച്ചു നല്‍കുമ്പോള്‍ അവരുടെയുള്ളില്‍ ഈ കമ്പ്യൂട്ടറിന് ദൈവിക പരിവേഷം ലഭിക്കുന്നു...ഞാനതിന്റെ പുരോഹിതനുമാകുന്നു..."
ഒരു അപരിചതനോട് സംസാരിക്കുന്നതിന്റെ ചാപല്യമേതുമില്ലാതെ അവൾ തുടർന്നുകൊണ്ടേയിരുന്നു.. ഈ മുൻപരിചയവും അടുപ്പവും ഒരു പക്ഷേ സോഷ്യൽനെറ്റ് വർക് സൈബർകൂടാരങ്ങളിലെ സഹവാസം കാരണം ഉണ്ടായതായേക്കാം, അതുകൊണ്ട്തന്നെയാവണം ചിരപരിചിതനെപ്പോലെ അവളെന്നെ മുട്ടിയുരുമ്മി നടക്കുന്നത്!
"ജൈവീകമായ ഒരിന്ത്യന്‍ സൗഹൃദം ഞാനേറെയിഷ്ടപ്പെടുന്നു.. ആയിരത്തിലധികം പ്രൊഫൈലുകള്‍ അനലൈസ് ചെയ്താണ് ഞാന്‍ നിന്നിലെത്തിയത്!... നീ ഈ സി.ഡി കാണൂ ബാക്കി ദൃശ്യങ്ങള്‍ പിന്നാലെ മെയില്‍ ചെയ്യാം... ഞങ്ങളുടെ നാട്ടിലെ ഗ്രാമീണകാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്ന ജനതയുടെ ദാരുണമായ ജീവിത സാഹചര്യങ്ങളാണ് ഇതില്‍ പകര്‍ത്തപ്പെട്ടിട്ടുള്ളത്.."
“മണ്ണുതിന്നുന്ന മനുഷ്യരേയും വയറില്ലാത്ത കുഞ്ഞുങ്ങളെയും മുലയില്ലാത്ത അമ്മമാരെയും നിനക്ക് കാണാം... നിന്നെയോ നിന്റെ സുഹൃത്തുക്കളെയോ ഏതെങ്കിലും രീതിയില്‍ ഇത് സ്വാധീനിക്കുന്നുവെങ്കില്‍ ഞാനെന്ന സേവിക മൂല്യവത്താകും... വിരോധമില്ലെങ്കിൽ നമുക്ക് ഇന്റർനാഷണൽ സിറ്റി വരെ ഒന്നു പോകാം അവിടുത്തെ ക്ലോത്ത് ബാങ്കും മറ്റു സജ്ജീകരണങ്ങളും നിനക്കു കാണുകയുമാവാം..."
മൊറോക്കോ ക്ളസ്റ്ററിലെ അവളുടെ ഫ്ളാറ്റിലേയ്ക്ക് കയറിയപ്പോൾ തെല്ലൊരമ്പരപ്പ് തോന്നതിരുന്നില്ല, ഗൾഫ് വാസത്തിലെ നിത്യജീവിതത്തിൽ ഡസ്റ്റ് ബിന്നിൽ തള്ളാറുള്ള ഒരുവിധം എല്ലാം അവിടെ വിവിധങ്ങളായി തരംതിരിച്ച് കാർഗോ ബോക്സുകളിൽ അടുക്കിവച്ചിരിക്കുന്നു, കുറ്റിപ്പെൻസിലുകൾ മുതൽ പഴയ കളിപ്പാട്ടങ്ങൾ കീറിയ ബാഗുകൾ പഴയ തുണി, ബ്ളാങ്കറ്റ്, പർദ്ദ, ഒറ്റച്ചെരുപ്പുകൾ വരെ...!
"ചില കാർഗോ ഏജൻസികളുടെ സഹായത്തോടെ ഞങ്ങൾ ഇവയെല്ലാം എന്റെ നാട്ടിൽ എത്തിക്കുന്നു.. ഇവിടുത്തെ ഈ ലൈസ് പോയ പർദ്ദ, അവിടുത്തെ അമ്മമാരുടെ തണുത്തു മരവിച്ച ശരീരങ്ങൾക്ക് ഒരു ആവരണമായി അല്ലെങ്കിൽ അവയമായിത്തന്നെ പുനർജ്ജനിക്കുന്നു... ഇവിടുത്തെ കമ്പനികളുമായും സ്കൂൾ കോളേജുകളുമായും സഹകരിച്ചും ഞങ്ങൾ ഇവ സ്വീകരിച്ചുകൊണ്ടിരിക്കുന്നു, അവർക്കത് ഒരു പരസ്യമായും ഞങ്ങൾക്കത് ഒരു ജീവിതമായും മൂല്യവൽക്കരിക്കപ്പെടുന്നു! കൂടാതെ എല്ല ബസ്സ്റ്റേഷനുകളിലും ഞങ്ങൾ ക്ളോത്ത് ബാങ്കുകൾ സ്ഥാപിയ്ക്കുന്നു, എന്തും നിങ്ങൾക്കതിൽ നിക്ഷേപിക്കാം...”
തിരിച്ചുപോരുമ്പോൾ മനസ്സും ശരീരവും കനപ്പെട്ടിരിക്കുന്നു... ഒരസ്വസ്ഥതയുടെ വിറയലോടെ കൈകൾ സ്റ്റിയറിംഗിൽ പരതുന്നു.... ലോകം, വ്യത്യസ്ഥജീവിതസാഹചര്യങ്ങൾ, ഞാൻ, അവൾ, പിന്നെയീ നഗരം, അവർ എല്ലാം ഒരു കൊളാഷുപോലെ റോഡിനിരുവശങ്ങളിലും വെറുങ്ങലിച്ചു നിൽക്കുന്നു!
"ഉറുഗ്വേ വേഴ്സ് ഖാന, അസ്സമാവോ ഗ്യാന്‍സ് മിസ്സിങ് പെനാല്‍റ്റി" http://www.youtube.com/watch?v=5rUbIzZLVnQ ഡിസ്ക്രിപഷനോടൊപ്പം ഒരു യൂടൂബ് ലിങ്കും വളരെ ചുരുക്കത്തില്‍ ഒരു കുറിപ്പുമാണ് ഇന്‍ബോക്സ് തുറന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്!
എലീന ഫ്രെഡറികിന് ഇതെന്തു പറ്റി? ഹ്യൂമണ്‍ അപ്പീല്‍ ഇന്റര്‍നാഷണലിന്റെ സന്നദ്ധപ്രവര്‍ത്തനം മതിയാക്കി കാല്പ്പന്തിന്റെ ഇന്ദ്രജാലപ്പെരുമയിലേക്ക് അവളും ചേര്‍ന്നോ?
കഴിഞ്ഞയാഴ്ച കണ്ടതാണ്, ഒരാഴ്ച്ചത്തേക്ക് ഒരു വിവരവുമില്ലായിരുന്നു!
ജോലിത്തിരക്കുകളുടെ സമയക്രമങ്ങളില്‍ നിന്നും, ഒഴിവുസമയത്തെ തിരക്കുകള്‍ക്കിടയില്‍ നിന്നും വ്യതിചലിച്ച്, ദുബായ് പോലൊരു നഗരത്തിന്റെ വന്യമായ സാന്ദ്രതയില്‍ നിന്ന് അവളെയെങ്ങനെ ഓര്‍ത്തെടുക്കാനാണ്, രാവെന്നും പകലെന്നും ഇന്നെന്നും നാളെയെന്നുമില്ലാത്ത ദീര്‍ഘദിവസങ്ങളലൂടെ പരിപാലിക്കപ്പെട്ട്, പരിലാളിക്കപ്പെട്ട് സൗഹൃദം നിലനിര്‍ത്തുക എന്നത് വിഷമകരമാണ്! ഇന്റര്‍കോണ്ടിനെന്റല്‍ സമൂഹത്തിന്റെ തിരക്കാര്‍ന്ന ആള്‍ക്കൂട്ടത്തിന് നടുവിലെ വിജനതയില്‍ സ്വയം മറന്ന് വാരിപ്പുണര്‍ന്ന് ഉമ്മ വെച്ചുകൊണ്ട്, സ്റ്റാര്‍ബക് കഫേയിലെ തണുത്ത കുഷ്യനില്‍ അമര്‍ന്നിരുന്ന് മാര്‍ദ്ദവമാര്‍ന്ന, നന്നേ നനുത്ത മാറിടങ്ങളില്‍ മുട്ടിയുരുമ്മി വിശേഷങ്ങള്‍ കേട്ടുകൊണ്ട് സമയം കളയുന്നതിനേക്കാളൊക്കെ നല്ലത്, ജി-ടാക്കിലൂടെയോ, മൊബൈല്‍ ഫോണിലൂടെയോ മെസഞ്ജറിലൂടെയൊ ഒക്കെ കടന്നു വരുന്ന ജീവനില്ലാത്ത, മണമില്ലാത്ത, മാര്‍ദ്ദവമില്ലാത്ത വിനിമയങ്ങളിലൂടെ സൗഹൃദങ്ങള്‍ കൃഷി ചെയ്യുന്നതാണ്.
അതുകൊണ്ട് തന്നെ അകന്നു പോകുന്ന സൗഹൃദങ്ങളെയോര്‍ത്ത് വേവലാതിപ്പെടാറില്ല, വല്ലപ്പോഴും ചില പ്രത്യേക മണങ്ങളിലൂടെ, വേറിട്ട സംഗീതത്തിലൂടെ, അമൂര്‍ത്തമായ കോസ്റ്റ്യൂമുകളിലൂടെയൊക്കെ പഴയ ഓര്‍മ്മകള്‍ വന്നു പൊതിയാറുണ്ടെങ്കിലും ഒരു പാസ്‌വേര്‍ഡിനപ്പുറം ഒരായിരം സൗഹൃദങ്ങള്‍ മുട്ടിയുരുമ്മി, തിങ്ങി വിമ്മി വീര്‍പ്പുമുട്ടിയിരിക്കുമ്പോള്‍ ഏകാന്തത എന്നത് പഴയ, കാല്പ്പനികമായ ഒരു പദം മാത്രമായിത്തീരുന്നു.
ഇതേ ചിന്തകളുടെ ആഫ്രിക്കന്‍ വന്യതയും വൈപരീത്യവും അവളിലൂടെയും പ്രസരിക്കുന്നുണ്ടാവണം; അതുകൊണ്ട് തന്നെയാവണം ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ ഓഫീസില്‍ വന്ന് വന്യമായ ആധികാരികതയോടെ ഡേറ്റിംഗ് എന്ന അതിവിശാലമായ വനങ്ങളുടെ ഏറുമാടങ്ങളിലേക്ക് എന്നെയും കൊണ്ട് അവള്‍ ഊളിയിടാറുള്ളത്!
യൂടൂബ് ലിങ്കിൽ വെറുതേ മൗസ് അമർത്തി! ഒരു വിജയത്തിന്റ് വാതില്പ്പടിയിൽ നിന്നും വളരെ ചെറിയ ഒരു പിഴവ് ഒരു സമൂഹത്തിനെ തന്നെ എങ്ങിനെ വേലിക്കു പുറത്തേയ്ക്ക് തെറിപ്പിച്ചിടുന്നുവെന്ന് സ്വയം വെളിപ്പെടുത്തുന്നുണ്ട് അസമാവോ ഗ്യാൻ... കളി അങ്ങനെയാണ് വിജയത്തിനും തോല്‌വിക്കും ഇടയിലുള്ള ആ മണിക്കൂറുകളാണ് ഓരോ കളിയുടെയും ആത്മാവ്! അതിനൊടുവിൽ അത് സ്ഥായിയായ നിയോഗത്തിൽ സ്വതന്ത്രമാക്കപ്പെടുന്നു, ചിലത് ഗതികിട്ടാതെ അലഞ്ഞ്, മറ്റു ചിലത് ആർഭാടമായി അടക്കം ചെയ്ത്...
കൂടെയുണ്ടായിരുന്ന ഫാമിലി, ഫ്ളാറ്റ്മാറിപോയപ്പോൾ, ഏതെങ്കിലും മൂവേർസിനെ ഏല്പ്പിച്ച് ക്ളീനാക്കാനും ഉപേക്ഷിക്കാനും ഏല്പ്പിച്ചിരുന്ന സാധനങ്ങളിൽ നിന്നും എലീനയ്ക്കും അവളുടെ നാട്ടുകാർക്കും ഉപയോഗപ്രദമെന്നു തോന്നിയവയെല്ലാം പാക് ചെയ്തു വണ്ടിയിലിട്ടു. ഇന്നേതായാലും ആഫ്രിക്കൻ കാടു കേറാം.. ക്ലോത്ത് ബാങ്കില്‍ അലക്കിപ്പൊതിഞ്ഞ വസ്ത്രങ്ങളും പഴയ ഷൂവും നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്വീകരിക്കുന്ന വസ്തുക്കളുടെ നീണ്ട ലിസ്റ്റും ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പെയര്‍ഡ് ഫൂട്ട്‌വെയർസ്, അണ്ടര്‍വെയര്‍, ബാഗ്, ആള്‍ ക്ലോത്ത്സ്, ബ്ലാങ്കറ്റ്സ്.....
തിരിച്ചിറങ്ങുമ്പോൾ ആഫ്രിക്കയിലെ ദരിദ്രരായ കുഞ്ഞുങ്ങളുടെയും അഭയാര്‍ത്ഥികളുടെയും ഫോട്ടോയില്‍ കണ്ണുടക്കി... വസ്ത്ര വിതരണം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അതു സ്വീകരിക്കുന്നവരുടെയും കണ്ണുകള്‍ക്കിടയിലൂടെ നേര്‍ത്ത നൂല്‍ പോലെ ഒരു വെള്ളി വെളിച്ചം പുറപ്പെടുന്നു. ക്രമേണ അതൊരു വെള്ളിരേഖയായി മാറി, പതുക്കെ പതുക്കെ മദ്ധ്യത്തില്‍ തിടം വെച്ച് ഒരു എല്‍.സി.ഡി സ്ക്രീന്‍ രൂപപ്പെട്ടു. ശോഷിച്ച നെഞ്ചിനു കീഴെ വീര്‍ത്തു വികൃതമായി ഉന്തിയ വയറില്‍ നിന്ന് ഒരു ഗോളം സ്ക്രീനിലേക്ക് പറന്നു! പതുക്കെ പതുക്കെ വര്‍ണ്ണങ്ങളും മുദ്രകളും പ്രത്യക്ഷപ്പെട്ട് അതൊരു കാല്‍പ്പന്തായി മാറി. ആവേശത്തിന്റെ ചെമ്പുകമ്പികളാല്‍ ചുറ്റപ്പെട്ടു വൈദ്യുതി പ്രവഹിക്കുന്ന പച്ചിരുമ്പ് ശരീരങ്ങളിലേക്ക് അത് സജാതീയമായി വികര്‍ഷിച്ചു കൊണ്ടും വിജാതീയമായി ആകര്‍ഷിക്കപ്പെട്ടുകൊണ്ടും മൈതാനം മുഴുവനും പാറിപ്പറന്നു. ഓരോ കണ്ണുകളില്‍ നിന്നും നേര്‍ത്ത വ്യദ്യുത് നാരുകള്‍ സ്വജാതീയ ദൃഡതയ്ക്ക് കരുത്തു പകര്‍ന്നുകൊണ്ടിരുന്നു... പന്തിന്‌മേലുള്ള ഓരോ പ്രഹരവും ഓരോ ഉരുളകളായി വിശക്കുന്ന വയറുകളിലേക്ക് തുളച്ചു കയറി.. അവർ ആർത്തു വിളിച്ചു! വിളിയുടെ രൗദ്രതയിൽ ഉൾവിളി തിടം വെച്ചു അത് മറുമരുന്നായ്, കരുത്തായ് വിശപ്പിനെ മറച്ചു!
വളരെ സുന്ദരിയായി ഒരുങ്ങിയിരിക്കുന്നു അവൾ! ആ സമയം എന്നെ അവിടെ പ്രതീക്ഷിക്കാത്തതിനാലോ എന്തോ, റൂഷ് തേച്ച് ചുകപ്പിച്ച അവളുടെ മുഖം ഒന്നുകൂടി വിടർന്നു... "ഇരിക്കൂ ഡിയർ, നമുക്കൊന്നു പുറത്ത് പോകാം..! അതിന് ഏത് ഡ്രസ്സ് ഇടണമെന്ന കൺഫ്യൂഷനിലാണ് ഞാനിപ്പോൾ ഏതായാലും നീ വന്നത് നന്നായി..."
മരവിച്ച ശരീരങ്ങൾക്കുമേൽ പഴയ തുണിത്തരങ്ങൾ ചെറുചൂട് നൽകുന്ന ഒരവയമായി പുനർജ്ജനിക്കുന്നുവെന്ന്പറയുന്നവൾ, ഇവിടെ ഡിന്നർപാർട്ടിയ്ക്കിടേണ്ട വസ്ത്രത്തെക്കുറിച്ച് വ്യാകുലമാകുന്ന നാഗരികതയെ, അതർഹിക്കുന്ന ഗൗരവത്തിൽ തന്നെ തള്ളിക്കളഞ്ഞു...
"എവിടെ നിന്റെ പഴയ പാക്കേജുകൾ? എല്ലാം അയച്ചോ? പുതിയ കളക്ഷൻ എങ്ങനെ?"
"ഓ, അത് ഞാനിപ്പോൾ റൂമിലേയ്ക്ക് കൊണ്ടുവരാറില്ല എന്തോ ഈ പുതിയ നഗരം പുതിയ ഗന്ധങ്ങൾ എനിക്കു പകർന്നു നൽകിയതിനാലാകാം ഇപ്പോൾ അതിന്റെ ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു... പിന്നെ വല്ല ഗസ്റ്റും വന്നാൽ ഒരു മോശമല്ലെ? കഴിഞ്ഞയാഴ്ച കൊക്കൊ പൗഡറിന്റെ ഡീൽ ഉറപ്പിക്കാൻ ഇവിടെയെത്തിയ ഇറാനി കച്ചവടക്കാരൻ അതെല്ലാം കണ്ട് വല്ലാതെ അസ്വസ്ഥനായി. ഒടുവിൽ എന്റെയീ വിഭവസമൃദ്ധമായ വഴിയരികുകളിലാണ് അയാൾ വിശ്രമിച്ചതും വിശപ്പാറ്റിയതും, കുറ്റം പറയരുതല്ലോ നടപ്പു വിലയിലും അല്പ്പം ഉയർന്ന വിലയിൽ തന്നെ ഒരു കണ്ടെയ്നർ കൊക്കോ ഉല്പ്പന്നങ്ങൾ അയാൾ ബുക് ചെയ്തു അഡ്വാൻസും കിട്ടി. ഈയഴ്ച എനിക്ക് നാട്ടിൽ പോകണം അവിടെ വസ്ത്രവും മരുന്നുമെല്ലാം വിതരണം ചെയ്ത കൃഷിയിടങ്ങളിൽ നിന്നും കൂടുതൽ കൊക്കോ സമാഹരിക്കണം, ഞാനെന്ന സേവികയോട് അവരാരും ഒരു വിലത്തർക്കത്തിന് മുതിരില്ല ഞാൻ പറയുന്നതാണ് വില!"
മനോഹരമായി ചിരിച്ചു കൊണ്ട് അവൾ എന്നെ നോക്കി കണ്ണിറുക്കി. "ഞാൻ കുറച്ച് സാധനങ്ങൾ കൊണ്ടുവന്നിരിക്കുന്നു, കുറച്ച് ബാങ്കിൽ നിക്ഷേപിച്ചു, ബാക്കി നേരിട്ട് തരാമെന്നു കരുതി... വണ്ടിയിൽ ഇരിപ്പുണ്ട്..."
"നീയതും കൊണ്ട് ബാങ്കിൽ നിക്ഷേപിക്കൂ.. അപ്പോഴേക്കും ഞാനൊന്ന് റെഡിയാവാം"
"ഇന്ന് ഞാൻ ഡ്രൈവ് ചെയ്യാം, നിനക്കെന്നെയും...."
നിന്റെ കൂടെയുണ്ടായിരുന്നവർ ഫ്ളാറ്റു മാറിയെന്നല്ലേ പറഞ്ഞത്? ഒറ്റയ്ക്കുള്ളതാമസം ചിലവുകൂട്ടും, നീയതുകൊണ്ട് നാളെ തന്നെ താമസം മാറൂ, മൊറോക്കോ ക്ളസ്റ്ററിലെ എന്റെ ഫ്ളാറ്റിൽ ഇനിമുതൽ നിനക്ക് താമസിക്കാം ഞാൻ എമിറേറ്റ്സ് ഹില്ലിലെ പുതിയ വില്ലയിലേയ്ക്ക് താമസം മാറുന്നു അവിടെ സ്വിമ്മിംഗ് പൂൾ, ജിം, വാലറ്റ് പാർക്കിംഗ് എല്ലാ സൗകര്യവുമുണ്ട്, പിന്നെ അവിടെയാകുമ്പോൾ ബിസിനസ് ഗസ്റ്റുകളെ വേണ്ട വിധത്തിൽ ട്രീറ്റ് ചെയ്യുകയുമാവാം. പഴമ മണക്കുന്ന ഇന്റർനാഷണൽ സിറ്റി മടുത്തു... അതിന്റെ വാടക ഏജൻസി തരും! സോ നിനക്ക് പണം മുടക്കില്ലാതെ അവിടെ താമസിക്കാം അല്പം ചില കാർട്ടണുകൾ പേരിന് സൂക്ഷിച്ചാൽ മതി..."
"സ്ഥിരതാമസമാക്കുന്നില്ല ഒഴിവുസമയങ്ങളിൽ ഞാൻ അവിടെ പൊക്കൊള്ളാം കഴിയാവുന്നത്ര പഴയവ സംഭരിക്കുകയുമാവാം"
"ആസ് യുർ ലൈക്.... ഒന്നും ചെയ്തിട്ട് കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത് ഞാനൊരാൾ എന്തെങ്കിലും ചെയ്തെന്ന് വച്ച് ഈ ലോകവും എന്റെ നാട്ടുകാരും നന്നാവാനൊന്നും പോകുന്നില്ല! നല്ല കാലം നല്ല രീതിയിൽ ജീവിക്കാൻ ഞാൻ ശീലിച്ചു കഴിഞ്ഞു...."
അടിവാരങ്ങളിലൂടെ വിരലോടുമ്പോൾ അവൾക്കിപ്പോൾപഴയ പുളപ്പില്ല, നീയാണ് ആദ്യമെന്ന രോമാഞ്ചത്തോടെ വിറയാർന്ന വിരലുകാളല്ല, അവളിപ്പോൾ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്! പോകേണ്ട വഴികളെക്കുറിച്ചെല്ലാം അവൾക്കിപ്പോൾ എന്നെക്കാൾ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്! അതിവേഗ പാതകളുടെയും മണലിടവഴികളുടെയും തുരങ്കങ്ങളുടെയും പാതകൾ പിന്നിട്ട് അവളെന്നെ വളരെ പെട്ടെന്നു വഴുക്കലുകളുള്ള കുളക്കടവിലെത്തിച്ചു!
കാടുകേറി തിരിച്ചിറങ്ങുന്നവരെ അടുത്തയാഴ്ച നടത്താൻതീരുമാനിക്കപ്പെട്ട വീടുമാറ്റത്തെക്കുറിച്ച് അവൾ സൂചിപ്പിച്ചിരിന്നില്ല...!
എമിറേറ്റ്സ് ഹില്ലിലെ പുതിയ വില്ലയിൽ ആഘോഷം പൊടിപൊടിക്കുന്നു, എമിറേറ്റ്സിലെ പ്രസിദ്ധമായ ഈവൻ മാനേജ്മെന്റ് കമ്പനിയാണ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്... അതിഥികൾക്കെല്ലാം വിശിഷ്ടമായ പ്രത്യേകതരം കൊക്കോ നിർമ്മിതപാനീയങ്ങളാണ് വിതരണം ചെയ്യുന്നത്! എനിക്കായ് നീക്കിവച്ച സെറ്റിയിലിരുന്ന് ഒരു കൊക്കോവൈൻ നുകർന്നു കൊണ്ട് ഞാൻ ഐഫോണിലെ ഇൻബോക്സിൽ വിരലോടിച്ചു.... "ഉറുഗ്വേ വേഴ്സ് ഖാന, അസ്സമാവോ ഗ്യാന്‍സ് മിസ്സിങ് പെനാല്‍റ്റി" അസമാവോയുടെ മിസ്സിംഗ് പെനാൽറ്റി യൂടൂബിലൂടെ ഒന്നുകൂടി കണ്ടു! കൊക്കോപാടത്തെ മണ്ണടരുകളിലേയ്ക്ക് വേരു ദ്രവിച്ച ഒരു മരം കടപുഴകി... വീഞ്ഞിനും എലീനയ്ക്കും ഒരേ മണമായിരുന്നു, കൊക്കോപഴത്തിന്റെ ചുവന്ന ഗന്ധം... ഇപ്പോൾ വീഞ്ഞിന്റെ മണം ഇല്ലാതാകുന്നു...പകരം ആൾക്കൂട്ടത്തിന്റെ മണം വീഞ്ഞിൽ കലരുന്നു...
ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റച്ചെരിപ്പുകൾ ഊരിവീഴുന്നു, അഴിച്ചെറിഞ്ഞ മേൽവസ്ത്രങ്ങൾ ഉരുക്കഴിച്ച ടൈകൾ രാലഹരിയിൽ ഊരിയെറിഞ്ഞ കോട്ടുകൾ, അധികപ്പറ്റായ, കീറിയെറിഞ്ഞ അടിവസ്ത്രങ്ങൾ എന്നിവയെല്ലാം ഞാനിരിക്കുന്നതിനു ചുറ്റും കുമിഞ്ഞുകൂടുന്നു, അകത്ത് ആഫ്രിക്കൻ സംഗീതം കൊഴുക്കുന്നു, ഹുക്കയിലൂടെയുതിരുന്ന ഉന്മാദത്തിന്റ പുകപടലങ്ങളിലൂടെ എല്ലാവരും അർദ്ധദൃശ്യരാകുന്നു.... തിരിച്ചറിയപ്പെടാത്ത ആൾരൂപങ്ങൾ ഏകരൂപം പ്രാപിക്കുന്നു, പാർട്ടി അതിന്റെ സ്ഥായിയായ മൂർദ്ധന്യാവസ്ഥയിലേയ്ക്ക് പ്രവേശിക്കുന്നു...
വൈനിനിടയിൽ നിന്ന് ചുവന്ന നാക്കു നീട്ടി ഒരാൾക്കൂട്ടം എന്തൊക്കെയോ പുലമ്പുന്നു.. വീഞ്ഞിന്റെ ലഹരി ആറിത്തണുത്തു. കൈയിൽ കിട്ടിയതെല്ലാം ഒതുക്കിയെടുത്ത് ഞാൻ വണ്ടിയിൽ നിക്ഷേപിച്ചു! ഇന്നുരാത്രികൊണ്ടുതന്നെ ഞാനെല്ലം ക്ളോത്ത് ബാങ്കുകളും നിറയ്ക്കും... ഇപ്പോൾ തന്നെ തിരിക്കാം എലീനയോട് യാത്രപറയാതെ പോകുന്നതെങ്ങനെ ഒന്നു കണ്ടു വിവരം പറയാം... വീഞ്ഞിലൂടെയും നൃത്തത്തിലൂടെയും പകുത്തവരുടെയിടയിലൂടെ എലീനയെ എങ്ങനെ കണ്ടെത്താം.....?
ഘാനയുടെയും ഉറുഗ്വായുടെയും ക്വാർട്ടർ ഫൈനൽ മൽസരം ഹാളിലെ എൽ.ഇ.ഡി. ടിവിയിലൂടെ റീപ്ളേയ് ചെയ്തുകൊണ്ടിരിക്കുന്നു... അതിനുമുന്നിലുള്ള വിശാലമായ സെറ്റിയിൽ എലീന ഒരു ഫുട്ബോൾ മൈതാനം പോലെ വൃത്താകാരം പൂണ്ടിരിക്കുന്നു... ചുറ്റും ആർത്തലയ്ക്കുന്ന കളിക്കമ്പക്കാർ... വലയ്ക്കകത്തേയ്ക്കും വേലിയ്ക്കു പുറത്തേയ്ക്കും തെറിക്കുന്ന ഷൂട്ടുകൾ, ഓരോ ജനതയും ഇഷ്ടവിനോദങ്ങളിലൂടെ വിശപ്പും ദാഹവും മറന്ന് ഒന്നാകുന്നതെങ്ങനെയുള്ള ഒറ്റനോട്ടത്തിനു പിറകിലൂടെ ഞാൻ ക്ളോത്ത് ബാങ്ക് ലക്ഷ്യമാക്കി നടന്നു.
pic courtesy : google & real owners of the pictures
Subscribe to:
Posts (Atom)