അങ്ങിനെ, സുമേറിയൻ ഡയറി എന്ന കഥാ ബ്ളോഗിന്റെ അഡ്രസ്സ് http://sumarian.blogspot.com/ എന്നത് www.kadha.in എന്നും മണൽക്കിനാവ് എന്ന കവിതാബ്ളോഗിന്റെ അഡ്രസ്സ് http://manalkinavu.blogspot.com എന്നത് www.ekavitha.com എന്നും ആക്കിയ വിവരം എല്ലാവരെയും അറിയിക്കുന്നു (ഇനി അറിഞ്ഞില്ലഎന്ന് പരാതി പറയരുത്... ;))
നിങ്ങളുടെ ബ്ളോഗിന്റെ അഡ്രസ്സിലുള്ള ബ്ളോഗ്സ്പോട്ട് എന്ന വാൽ പലപ്പോഴും ഒരു അധികപ്പറ്റാണ് എന്ന് തോന്നിയിട്ടില്ലേ, ഗൂഗിൾ തന്നെ അതിന് ലളിതമായ പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നു! വളരെ ലളിതമായ ചില പ്രക്രിയകളിലൂടെ ഇപ്പോൾ നമുക്ക് ബ്ളോഗിന്റെ ഡൊമൈൻ/url മാറ്റിയെടുക്കാവുന്നതാണ്. പലരും ഇതെക്കുറിച്ച് പോസ്റ്റ് ഇറക്കിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കളുടെ ആവശ്യാനുസരണം ഒന്നുകൂടി വിശദമാക്കുന്നു (അപ്പുവേട്ടൻ കാണേണ്ട)
എന്റെ കവിതാ ബ്ളോഗിന്റെ url http://manalkinavu.blogspot.com/ ആയിരുന്നു. ഞാൻ ഇപ്പോൾ അത് www.ekavitha.com എന്നാക്കി.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യം സ്വന്തമായി ഒരു ഡൊമൈൻ നെയിം രെജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്. ഗൂഗിളിൽ നിന്ന് തന്നെ അത് വാങ്ങാം കഴിയും അതല്ലാതെ മറ്റ് നിരവധി ഡൊമൈൻ ദാതാക്കൾ നെറ്റിൽ ലഭ്യമാണ്
പലരും ഡൊമൈൻ വാങ്ങാൻ മടിക്കുന്നത്
ഓൺലൈൻ പർച്ചേസിന്റെ നൂലാമാലകളും
ക്രെഡിറ്റ് കാർഡും മറ്റും ഉപയോഗിച്ചു വാങ്ങുമ്പോഴുള്ള പ്രശ്നസങ്കീർണ്ണതകളെ ഓർത്തുകൊണ്ടുമാണ്.
ആ വിഷമം പരിഹരിക്കുന്നതിന് ബ്ളോഗർമാരുടെയിടയിൽ തന്നെ ഡൊമൈൻ വില്പ്പനക്കാർ ധാരാളം ഉണ്ട്, അവരിൽ നിന്ന് ഡൊമൈൻ സ്വീകരിക്കുമ്പോൾ ഓൺലൈൻ കച്ചവടത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും
വെറും ഒരു സൈൻ അപിലൂടെ നിങ്ങൾക്ക്
ഡൊമൈൻ വാങ്ങാവുന്നതാണ് 'കാശ് അടുത്ത മീറ്റിന് തരാട്ടാ' എന്ന് പറഞ്ഞ് പണം കൊടുക്കാതെ മുങ്ങുകയും ചെയ്യാമല്ലോ?
ഒരു ഇമെയിലിലൂടെയോ ഫോൺ കോളിലൂടെയോ പറഞ്ഞുറപ്പിക്കുകയോ അല്ലെങ്കിൽ ബാങ്ക് അകൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ "മീറ്റിന്റന്ന്" കൊടുക്കകയോ ചെയ്താൽ സംഗതി ക്ളീൻ...
അങ്ങനെ ഡൊമൈൻ സെല്ലേർസ് ആയ ബ്ളോഗർമാർ നിരവധിയുണ്ട്...
രൺജിത്ത് ചെമ്മാട് (ഈ ഞാൻ) ഷിനോദ് എടക്കാട്, മുള്ളൂക്കാരൻ തുടങ്ങി ഒരു പാട് പേരെ
നിങ്ങൾക്കറിയാമായിരിക്കും....
ഞാൻ വശം ഡൊമൈൻ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് http://www.caspianwebbuilders.com എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്. " .com" എന്ന എക്സ്റ്റൻഷന് 500 രൂപയാണ് ചിലവെങ്കിൽ " .in "എന്ന 700 രൂപയുടെ എക്സ്റ്റൻഷന് ഇപ്പോൾ വെറും 165 രൂപയ്ക്ക് ലഭ്യമാണ്...(വാർഷിക സംഖ്യ)
ഡൊമൈൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ നിങ്ങളുടെ ഡൊമൈൻ കണ്ട്രോൾ പാനലിൽ CNAME RECORD ൽ പോയി ghs.google.com എന്ന് CNAME ആഡ് ചെയ്ത്, ബ്ളോഗർ സെറ്റിംഗിലെ പബ്ളിഷിംഗ് ലിങ്കിൽ ചെന്ന് കസ്റ്റം ഡൊമൈൻ ഓപഷനിൽ നിങ്ങളുടെ വാങ്ങിയ ഡൊമൈൻ ചേർത്തു കൊടുത്താൽ പിന്നെ ബ്ളോഗ് പഴയ ബ്ളോഗ്സ്പോട്ട് അഡ്രസ്സിലും പുതിയ ഡൊമനിലും ബ്രൗസ് ചെയ്യാൻ കഴിയും...
ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നതിന്റെയും CNAME RECORD കൂട്ടിച്ചേർക്കുന്നതിന്റെയും ബ്ളോഗർ സെറ്റിംഗിലെ കസ്റ്റം ഡൊമൈൻ ചേർക്കുന്നതിന്റെയും ചിത്രസഹിത വിവരണം താഴെ കൊടുക്കുന്നു...
ഞങ്ങളുടെ സൈറ്റിൽ നിന്നും (ranjisoft incorporation ;)) ഡൊമൈൻ വാങ്ങാൻ ഉദ്ദ്യേശിക്കുന്നവർ ആദ്യാമായി http://www.caspianwebbuilders.com ബ്രൗസ് ചെയ്യുക, അതിലെ ഡൊമൈൻ സേർച്ച് എന്ന കോളത്തിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഡൊമൈൻ ലഭ്യമാണോ എന്ന് നോക്കുക
ലഭ്യമായ ഡൊമൈൻ ടിക് ചെയ്ത് ആഡ് കാർട്ട് ലിങ്ക് വഴി പോകുക നിങ്ങളുടെ വിവരങ്ങൾ കൊടുത്ത് സൈൻ അപ് ചെയ്യുക, തുടർന്ന് ഹോസ്റ്റിംഗ് പാക്കേജ് ഡൊമൻ മാത്രം വാങ്ങുക Choose duration കോളത്തിൽ തൽക്കാലത്തേക്ക്
ഒരു വർഷത്തിലേക്കുള്ളത് സെലക്ട് ചെയ്യാം (ഒന്നിച്ചു വേണേൽ അങ്ങിനെയുമാകാം)
Before checking out, you may wish to look at few related Products and Services you can add to your existing Package. We have listed these out for you below. എന്നത് സ്കിപ് ചെയ്യാം അത് ഹോസ്റ്റിംഗ് ചെയ്യുന്നതിനുള്ളതാണ് (വർഷത്തിൽആയിരത്തഞ്ഞൂറു രൂപയോളം മാത്രം മുടക്കി, ചിലവു കുറഞ്ഞ വ്യക്തിപരമോ വാണിജ്യസംബന്ധിയോ ആയ വെബ് സൈറ്റുകൾ ഇപ്പോൾ ഹോസ്റ്റ് ചെയ്യാവുന്നതാണ്)
പകരം "No thanks proceed to check out" വഴി പോയി proceed to payment ലിങ്കിൽ അമർത്തിക്കഴിഞ്ഞാൽ നിങ്ങളുടെ ഡൊമൈൻ റെഡി. ഡൊമൈൻ ചാർജ്ജ് പിന്നീട് എത്തിച്ചു തരുകയോ മേല്പ്പറഞ്ഞ രീതിയിൽ തരപ്പെടുത്തുകയോ ചെയ്യാം
തുടർന്ന് നിങ്ങൾക്ക് ഇമെയിൽ കൺഫോമേഷൻലഭിക്കുന്നമുറയ്ക്ക് DNS SETTINGIS ൽ പോയി CNAME RECORD ആഡ് ചെയ്യാവുന്നതാണ്
ഡൊമൻ സ്ഥിരീകരണത്തിന്റെ ഇമെയിൽ ലഭിച്ചു കഴിഞ്ഞാൽ
Managing your Domain Name :
You can manage your Domain Name by logging into your Control Panel എന്ന ഇ മെയിൽ വന്ന ലിങ്ക് വഴി നിങ്ങളുടെ ഡൊമൈനിന്റെ Control Panel ൽ എത്തുകയും അതിലെ നാവിഗേഷൻ ബാറിന്റെ രണ്ടാമത്തെ ലിങ്ക് അയ domains ന്റെ sub heading ൽ "list of Ordersil" മെനുവിൽ എത്തുകയും നിങ്ങളുടെ ഡൊമൈനിൽ ക്ളിക് ചെയ്യുകയും ചെയ്യാം..
അങ്ങനെ ചെയ്തു കഴിഞ്ഞാൽ മുകളിൽ കാണുന്നതു പോലെ ഒരു വിൻഡൊ വരും..
അതിനു മുകളിൽ വലതു വശത്തു കാണുന്ന DNS link ൽ അമർത്തി manage DNS ലിങ്ക് വഴി CNAME സെറ്റ് ചെയ്യുന്ന ഓപ്ഷനിൽ പോകം...
പുതുതായി ചെയ്യുന്നവർക്ക് ഇത് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ "Blog custom domain" ചെയ്യുന്നതിനുള്ള സെറ്റിംഗ്സ് ചെയ്യാൻ പറഞ്ഞാൽ ഞങ്ങൾ തന്നെ അത് സെറ്റ് ചെയ്യുന്നതായിരിക്കും...
പിന്നീട് വളരെ എളുപ്പത്തിൽ ബ്ളൊഗ്ഗറിലെ
settings-publishing-customdomain- Switch to advanced settings എന്ന ലിങ്കിൽ പോയി ഡൊമൈൻ കസ്റ്റമൈസ് ചെയ്യാവുന്നതാണ്
ഡൊമൈൻ കസ്റ്റമൈസ് ചെയ്യുന്നതിന് ആദ്യമായി blogspot.com ൽ പോയി ലോഗിൻ ചെയ്യുക.
Dashboard ൽ settings-publishing-ക്ളിക്കിയാൽ You Are Publishing on blogspot.com
switch to custom domain എന്ന ലിങ്ക് കാണാം
അവിടെ ക്ളിക്കുക താഴെ ചിത്രത്തിൽ അടയാളപ്പെടുത്തിയതു ശ്രദ്ധിക്കുക
ചെയ്താൽ already own a domain? switched to advanced settings എന്ന ടെക്സ്റ്റ് ലിങ്ക് വലതു വശത്ത് മുകളിലായി കാണാം... switched to advanced settings ൽ ക്ളിക്കൂ അപ്പോൾ......
താഴെയുള്ള പോലുള്ള പേജ് കാണും...
Advanced setting option ൽ Your Domain എന്ന കോളത്തിൽ നിങ്ങളുടെ ഡൊമൈൻ ടൈപ് ചെയ്യൂ... അതിന് താഴെ Redirect എന്ന് തുടങ്ങുന്ന കോളം ടിക് ചെയ്ത് സേവ് ചെയ്യൂ...
നിങ്ങളുടെ സ്വന്തം ഡൊമൈനിലുള്ള ബ്ളോഗ് റെഡി...
CNAME RECORDS ADD ചെയ്യുന്നതിനായി താഴെയുള്ള ചിത്രങ്ങളിൽ നോക്കിയാൽ വ്യക്തമാകും
കൊള്ളാം.
ReplyDeleteഈ വിവരങ്ങള്‍ പങ്കു വച്ചതു നന്നായി മാഷേ
ഷിനോദ് എടക്കാട് വഴി ഞാന്‍ ഒരു ഡൊമൈന്‍ വാങ്ങിയിരുന്നു .(www.akshayae.in) അന്ന് ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നതിന്റെയും CNAME RECORD കൂട്ടിച്ചേർക്കുന്നതിന്റെയും ബ്ളോഗർ സെറ്റിംഗിലെ കസ്റ്റം ഡൊമൈൻ ചേർക്കുന്നതിന്റെയും വിവരങ്ങള്‍ അദ്ദേഹം ഫോണില്‍ കൂടി വിവരിച്ചു തരികയും ചെയ്തിരുന്നു ... അതു വഴിഷിനോദ് എടക്കാടിനു സമയ നഷ്ടമുണ്ടായതായി ഞാന്‍ വിശ്വസിക്കുന്നു. അദ്ധേഹത്തിന്റെ ക്ഷമയോടു കൂടിയ മറുപടികള്‍ ഇവിടെ പ്രത്യേകം ഞാന്‍ ഓര്‍മ്മിക്കുന്നു. നന്ദി പറയുന്നു ... ഈ പോസ്റ്റ് തീര്‍ച്ചയായും അതിനു ഒരു പരിഹാരമാണ് , പുതിയ ഡൊമൈന്‍ വാങ്ങുന്നവര്‍ക്ക് സഹായകരമാണ്. നന്ദി ശ്രീ Ranjith Chemmad / ചെമ്മാടന്‍....:)
ReplyDeleteഉപകാരപ്രദം
ReplyDeleteGood one...machu..
ReplyDeleteനന്ദി, അഭിപ്രായമറിയിച്ചവർക്കെല്ലാം...
ReplyDelete@നൗഷാദ്, ഷിനോദ് മാഷ് വർഷങ്ങളുടെ
പരിചയ സമ്പത്തുള്ള ഈ രംഗത്തെ പുലിയാണ്...
ഈ കാര്യത്തിൽ എന്റെ ഗുരുവും അദ്ദേഹം തന്നെ...
ഉപകാരപ്രദമായി.. ഡൊമെയിന്‍ വാങ്ങുവാന്‍ ആലോചിക്കുമ്പോള്‍ കാസ്പിയനെ സമീപിക്കും
ReplyDeleteഞാനൊരു ബുക്കിംഗ് നടത്തിയിരുന്നു Pl.......in ....165+50 അല്ലെ പെയ്മെന്റ്...
ReplyDeleteവൈകാതെ തന്നെ അടക്കാം...
Login Detail ല് Email-ഉം Password-ഉം ചോദിച്ചിരിക്കുന്നത് blog creat ചെയ്തിരിക്കുന്ന mail-ഉം Passeord-ഉം ആണോ കൊടുക്കേണ്ടത്....
ReplyDeleteഎനിക്കൊരു ചെയ്യണമെന്ന് ആഗ്രഹമുണ്ട്..
Please send ur contact number
My number : 09594668878
Subiraj R
Mumbai
സുബി, അത് താങ്കൾ കാസ്പിയനിൽ സൈന്‌അപ് ചെയ്ത email n password
ReplyDeleteആണ്. ranjidxb@gmail മെയിലിൽ നിന്നും chat invite അയച്ചിട്ടുണ്ട്... i will tell u detaily on online...
ചെമ്മാടറൻ മാഷെ.. ഇതു ഒരു ബ്ലൊഗിന്റെ കാര്യമാണോ അതൊ ഒരാളുടെ എല്ലാ ബ്ലോഗുകൾക്കും കൂടി ഒരു ഡൊമൈൻ എടുത്തിട്ടു സബ് ഡിവൈഡ് ചെയ്താൽ മതിയോ? ച്ചാൽ എനിക്കു പല പേരുകളിൽ 6 ബ്ലോഗ് ഉണ്ടെങ്കിൽ എല്ലാം കൂടി ഒരു കുടക്കീഴിൽ [ഡൊമയിനിൽ} ഇപ്പോൾ നമ്മൾ ബ്ലോഗ്ഗ്സ്പോട്ടിൽ ചെയ്യുന്ന പോലെ ആക്കാമോ മറുപടി [kunjubi33#yahoo.com} -ൽ അയക്കുമോ?
ReplyDeletethanks now my site works under mytechblog.in
ReplyDelete